Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Media In Turkey

തുർക്കിയിൽ മാധ്യമങ്ങൾക്ക് ഇന്‍റർനെറ്റ് സെൻസർഷിപ്പ്

ല​ണ്ട​ൻ: തു​ർ​ക്കി​യി​ൽ സ്വ​ത​ന്ത്ര മാ​ധ്യ​മ​ങ്ങ​ളും വെ​ബ്സൈ​റ്റു​ക​ളും നേ​രി​ടു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് സെ​ൻ​സ​ർ​ഷി​പ്പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ, മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടു​ത്ത​കാ​ല​ത്ത് സോ​ഷ്യ​ൽ ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ൽ മാ​ത്രം 1,270 അ​ക്കൗ​ണ്ടു​ക​ൾ ബ്ലോ​ക്ക് ചെ​യ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്.
മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പു​റ​മേ സ്വ​ത​ന്ത്ര നി​ല​പാ​ടു​ക​ൾ പു​ല​ർ​ത്തു​ന്ന അ​ക്കാ​ദ​മി​ക, വ​നി​താ അ​വ​കാ​ശ ഗ്രൂ​പ്പു​ക​ളു​ടെ​യും സ്വ​വ​ർ​ഗ​ര​തി​ക്കാ​രു​ടെ​യും സം​ഘ​ട​ന​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് തു​ർ​ക്കി ഭ​ര​ണ​കൂ​ടം ഇ​ന്‍റ​ർ​നെ​റ്റ് നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്.

ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച്, ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, ക​മ്മി​റ്റി റ്റു ​പ്രൊ​ട്ട​ക്റ്റ് ജേ​ർ​ണ​ലി​സ്റ്റ്സ് തു​ട​ങ്ങി 21 സം​ഘ​ട​ന​ക​ളാ​ണ് ഇ​തി​നെ​തി​രേ ഒ​രു​മി​ച്ച് രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.
19 ല​ക്ഷം ഫോ​ളോ​വേ​ഴ്സു​ള്ള ടി24 ​എ​ന്ന സ്വ​ത​ന്ത്ര വാ​ർ​ത്താ വെ​ബ്സൈ​റ്റ് നി​രോ​ധി​ക്ക​പ്പെ​ട്ട​ത് പ്ര​ധാ​ന ഉ​ദാ​ഹ​ര​ണ​മാ​യി സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കു​ടും​ബ​ഘ​ട​ന​യെ ത​ക​ർ​ക്കു​ന്ന​തും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ ലിം​ഗ​ബോ​ധ​ത്തെ ബാ​ധി​ക്കു​ന്ന​തു​മാ​യ ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു എ​ന്ന പേ​രി​ൽ കോ​ട​തി​യാ​ണ് വെ​ബ്സൈ​റ്റ് പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. മ​നു​ഷ്യാ​വ​കാ​ശ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന നാ​ലു ല​ക്ഷം ഫോ​ളോ​വേ​ഴ്സു​ള്ള ബി​യാ​നെ​റ്റ് എ​ന്നു പേ​രു​ള്ള സ്വ​ത​ന്ത്ര വാ​ർ​ത്താ വെ​ബ്സൈ​റ്റും അ​ടു​ത്ത​കാ​ല​ത്ത് ബ്ലോ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up